Monday, March 26, 2012

മതമെന്ന ചവറ്റുകുട്ട !


നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അല്‍പജ്ഞാനികള്‍ ആയ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത കുറച്ചു മനുഷ്യര്‍ എഴുതിയ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്ത, ദൈവം നേരിട്ട് അവതരിച്ചു നല്‍കിയ ദിവ്യസൂക്തങ്ങള്‍ എന്നൊക്കെ ചെല്ലപ്പേരിട്ടു വിളിക്കുന്ന പുസ്തകത്തിന്‌ മതഗ്രന്ഥം എന്നും, ഈ ലോകത്തെ ഒരു പൂങ്കാവനമാക്കി അനശ്വരമാക്കിയ ദൈവത്തിന് വാഴ്ത്തുവിളിച്ച് (പുറത്തെ വിശപ്പിനെയും പട്ടിണിയും പറ്റിയൊന്നും ഇപ്പോള്‍ മിണ്ടിപ്പോകരുത്!) അങ്ങേര്‍ ശക്തനാണെന്നും പരംപൊരുള്‍ ആണെന്നുമൊക്കെ നിര്‍ത്താതെ പാടി ആശ്വാസം കണ്ടെത്തി ഓസിനു കിട്ടാന്‍ സാധ്യതയുള്ള അനുഗ്രഹവും പോക്കറ്റില്‍ ആക്കി ചെയ്ത പാപങ്ങളെല്ലാം പൊറുക്കണേ എന്നും പറഞ്ഞ് ലജ്ജയില്ലാതെ ചെയ്യുന്ന ചെയ്തികള്‍ ഒരു കുമ്പസാരക്കൂട്ടില്‍ തീരുമെങ്കില്‍ എനിക്കും വേണം ഒരു കിലോ അനുഗ്രഹം !

No comments:

Post a Comment